Sunday, April 28, 2013

വേനല്‍



ഒന്നും ഓര്‍മ്മിപ്പിക്കാത്ത ഈ വേനല്‍ ചൂട് .
മഞ്ഞിന്റെ തണുപ്പ് എങ്ങനെയായിരുന്നു ?
മഴത്തുള്ളികളുടെ ചൊരിയല്‍ എങ്ങനെയായിരുന്നു ? 
ഒക്കെ വിസ്മൃതിയിലേക്ക് പായിച്ച ഈ വേനല്‍ച്ചൂടില്‍ വശങ്ങളില്ലാത്ത കടലാസു പോലെ ഞാന്‍ .

അതെ , വശങ്ങളില്ലാത്ത കടലാസ്സ്‌ .
നോക്കൂ, ഞാന്‍ കടലാസ്സ്‌ ആണെന്ന ഓര്‍മ്മ മാത്രം ബാക്കി തന്നു ഈ വേനല്‍ ചൂട് .
പാലങ്ങളെ അര്‍ദ്ധശൂന്യങ്ങളായ രൂപങ്ങളാക്കിക്കൊണ്ട് നദികള്‍ ഇല്ലാതെയായി .
വരണ്ടുണങ്ങിയ വൃക്ഷച്ചുവട്ടില്‍ ആകാശം പരന്നു കിടന്നു .
കാണ്കെ കാണ്കെ ഞാനുമൊരു അജ്ഞാത ബിന്ദുവാകുന്നു.
ഞാന്‍ എന്ന സൂക്ഷ്മ കണിക ക്ക് വേനല്‍ ചൂടിനെ പറ്റിയും, പൊടി കാറ്റിനെ കുറിച്ചും ,
വിഷവായുക്കളെ ക്കുറിച്ചും വേവലാതി പ്പെടെണ്ടതില്ല.
ശരീരത്തിന്റെ തൃഷ്ണകള്‍ക്കു അറുതി വരുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടതും 
ഞാനപ്പോള്‍ ഓര്‍മി ക്കില്ല .

-----------
വി . മീനാക്ഷി

5 comments:

  1. കൊള്ളാം

    ശുഭാശംസകൾ...

    ReplyDelete
  2. മഞ്ഞിന്റെ തണുപ്പെങ്ങനെയായിരുന്നു

    ReplyDelete
  3. മഴത്തുള്ളികളുടെ ചൊരിയല്‍ എങ്ങനെയായിരുന്നു ?

    ReplyDelete
  4. ഒരു മരീചിക പോലെ

    ReplyDelete
  5. ഒരു മരീചിക പോലെ

    ReplyDelete

Fire Flower