Monday, February 25, 2013

സെല്ലുലോയിഡ്

ഇന്ന് കണ്ട പുതിയ സിനിമ സെല്ലുലോയിഡിനെ കുറിച്ച്:

ഇതൊരു ഒന്നാംതരം സിനിമയാണ് . നല്ല സിനിമ കാണുവാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഈ പുതുവര്‍ഷത്തെ ഏറ്റവും നല്ല സമ്മാനം ആണ് . സംവിധായകന്‍ കമലിന് ഒരായിരം നന്ദി . ഈ സിനിമ തരുന്ന ഏറെ നേരം നീണ്ടു നില്‍കുന്ന ഒരു ഹൃദയഭാരം ഉണ്ട് . അത്രമാത്രം യാഥാര്‍ത്ഥ്യ ത്തോട് നീതി പുലര്‍ത്തുന്നു ഇത് .
ഈ സിനിമ ജെ സി ഡാനിയല്‍ എന്ന ചലച്ചിത്രകാരന്റെ കഥ മാത്രമല്ല പറയുന്നത് . ആ കാലഘട്ടത്തില്‍ കേരളത്തില്‍ കൊടുമ്പിരി കൊണ്ടിരുന്ന അനാചാരങ്ങളും , സാംസ്കാരികമായ ജീര്‍ണ്ണിച്ച അവസ്ഥയും ഒക്കെയാണ് . ഒരു നല്ല സംവിധയകന്റെത് തന്നെ യാണ് നല്ല സിനിമ എന്ന് ഉറപ്പിക്കുന്ന തരത്തില്‍ പുതുമുഖങ്ങള്‍ ഒന്നാംതരം അഭിനയം കാഴ്ച വച്ച് നമ്മളെ സന്തോഷിപ്പിക്കുന്നു . സിനിമയില്‍ കഥാപാത്രങ്ങള്‍ ആണ് മുഖ്യം അല്ലാതെ സൂപ്പര്‍ താരങ്ങളും ഗ്ലാമറും ഇമേജും അല്ല എന്ന് മനസ്സിലാവുന്നു ഇവിടെ . പക്ഷെ മമ്തയുടെ ഗ്ലാമര്‍ ലുക്ക്‌ കുറച്ചൊന്നു മിതം ആവേണ്ടത് ഉണ്ടായിരുന്നു . അത് നല്ലവണ്ണം കല്ല്‌ കടിച്ചു .

ഇനി ഉള്ളടക്കം .

1. ആര്‍ട്ട്‌ വര്‍ക്ക്‌ അതി ഗംഭീരം . ഒരൊറ്റ സീനില്‍ പോലും ആ പീരീഡ്‌ നോട് യോഗിക്കാത്ത ഒന്നും കണ്ടു പിടിക്കാന്‍ പറ്റിയില്ല . ഭൂമിക മുതല്‍ പേന വരെ ..
2. അഭിനയം .
പ്രിഥ്വിരാജ് വളരെ ഒറിജിനല്‍ ആന്‍ഡ്‌ കണ്‍ട്രോള്‍ ഉള്ള അഭിനയം . മമത നന്നായി എങ്കിലും ആ റോളിനു ശാരീരികമായി അത്ര പോര . ആ കാലത്തുള്ള സ്ത്രീകളുടെ ഒരു ഫിസിക്കല്‍ structure അല്ല മമ്തയുടെത്. അതൊഴിച്ചാല്‍ ഓകേ. ഏറ്റവും ഗംഭീരം റോസി തന്നെ . ബാക്കി എല്ലാവരും തന്നെ വളരെ നന്നായി . ശരിക്കും പറഞ്ഞാല്‍ ഈ സിനിമയിലെ നായകന്‍ സിനിമ തന്നെയാണ് . അതാണ് അതിന്റെ വിജയം . നടീ നടന്‍മാര്‍ അത് അഭിനയിച്ചു ഫലിപ്പിച്ചു എന്ന് പറയാം .
3. സംഗീതം . സിനിമക്കൊത്ത , സംഗീതം . വരികള്‍ എല്ലാം മനോഹരം .
വളരെ ശക്തമായ ഒട്ടേറെ സത്യങ്ങള്‍ വിളിച്ചു പറയുന്ന ഒരു സിനിമയാണിത് . അനാചാരങ്ങള്‍ മുതല്‍ സിനിമയുടെ പിന്നാമ്പുറ കളികള്‍ വരെ ..
അഭിനന്ദനങ്ങള്‍ ...! ഇത്തരം നല്ല സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ. ചലച്ചിത്രകാരന്മാര്‍ കാണികള്‍ മന്ദബുദ്ധികള്‍ അല്ല എന്ന് മനസ്സിലാക്കുന്ന സിനിമകള്‍ ..


3 comments:

  1. വളരെ മികച്ച സിനിമ .... പക്ഷെങ്കില്‌ ഞങ്ങടെ നേതാവിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ .... ഹി ഹി (മനുഷ്യമ്മാര്‍ക്ക് ഭ്രാന്താണ് )

    ReplyDelete
  2. വായന രേഖ പെട്തുന്നു നല്ല അവതരണ ശൈലി

    (ജാതിയും മതവും ഈ സിനിമയുടെ ചര്‍ച്ച യിക്ക് ചിലര്‍ വലിച്ചിഴക്കുന്നത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല........... )

    ReplyDelete
  3. കുറച്ചൂടെ വിസ്തരിച്ചു അതിന്റെ പ്ലോട്ട് കൂടി പറഞ്ഞു അവതരിപ്പിക്കാമായിരുന്നു.....
    കൊള്ളാം... ഭാവുകങ്ങള്‍..

    ReplyDelete

Fire Flower