ഗഗന ചാരി
----
വിണ്‍മേഘങ്ങള്‍ക്ക് ചാരെയൊരു
വിചിത്ര പതംഗം , താഴെ-
യാളിപ്പടര്‍ന്നുയരും തീപ്പന്തം പോല്‍
ശിരസ്സ് .
മിഴികള്‍ , ചാരം മൂടിയ കനലുകള്‍
ചിരിച്ചും കരഞ്ഞുമവ ചാരം ചിതറി,
യഗ്നി ച്ചോപ്പു വാക്കിന്‍ തുമ്പില്‍ പ്പുരട്ടി
വിങ്ങും കരള്‍ മുറിവുകള്‍
പൊള്ളിച്ചുണക്കി.
നീട്ടിപ്പിടിച്ച കഠാരയിലെക്കാഞ്ഞു വീണു
കൌതുകം പൂണ്ട മുയല്‍ കുഞ്ഞുങ്ങള്‍
പിടഞ്ഞു മരിച്ചു .
ഒരു നിമിഷവും അവസാന മിടിപ്പെന്നുറക്കെ
ആര്‍ത്തോടുങ്ങിയ ഹൃദയങ്ങള്‍ .
കണ്ണീരിനും വാക്കിനുമിടയില്‍ പായവേ ,
കനല്‍പ്പാളികള്‍ക്കടിയിലമരുമൊരു
കനിവിന്‍റെ കാണാവെണ്‍മുത്തുച്ചിപ്പി.
ഉയരം നോക്കിപ്പറക്കാന്‍ വെമ്പുമെന്‍
പക്ഷി ചിറകിനു തീ പിടിക്കുന്നു .
തുറക്കാത്തയിമകള്‍ക്കുള്ളില്‍ കുതിക്കും
വെള്ളപ്പാച്ചില്‍ ,
നീര്‍ കാത്തെന്‍ മണ്‍ചുണ്ടുകള്‍ വിണ്ടു തകരുന്നു .
കരിഞ്ഞ തൂവല്‍ തുണ്ടുകള്‍ കാറ്റില്‍ ചിതറി പ്പറന്നു -
കൊണ്ടെയിരിപ്പൂ ഞാനങ്ങകലെയെന്‍
മിന്നും ചന്ദ്രതാരകമിരുകൈകള്‍ നീട്ടി
കാത്തിരിപ്പൂ കല്പാന്ത കാലത്തോളം .
------
വി. മീനാക്ഷി
മനോഹരം
ReplyDeleteകല്പാന്തകാലത്തോളം...
ReplyDeleteനന്നായി .
ReplyDeleteആശംസകള്‍ .
കവിതയുടെ ലാളിത്യവും ചാരുതയും... ഒപ്പം ചെറുതല്ലാത്ത ആശയവും...
ReplyDeleteExcellent poem. I recited it again and again. All the best.
ReplyDeleteExcellent poem. I recited it again and again. All the best....
ReplyDeleteExcellent poem. I recited it again and again. All the best.
ReplyDeleteരണ്ടു പേര്‍ക്കും ഒരുപാടു നന്ദി .
ReplyDelete