Sunday, December 9, 2012

ചന്ദന വിശറി


ചന്ദന വിശറി.. അത് കടലോരത്തെ മണലില്‍ പുതഞ്ഞുകിടക്കുകയായിരുന്നു. ചെറിയ തിരകള്‍ വന്നു സാവകാശം അതിനുമേല്‍ ഒരു മണല്‍ പുതപ്പു വിരിക്കുകയും , അടുത്ത തവണ അത് നീക്കി കളയുകയും ചെയ്തു . ചിലപ്പോഴൊക്കെ അതിനു ഒരിതള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . മറ്റു ചിലപ്പോള്‍ അത് ഒരു വെള്ളമയില്‍ പെട്ടെന്ന് പീലി വിടര്തുന്നത്പോലെ  മുഴുവന്‍ വിരിഞ്ഞു . വക്കില്‍ ചെറു ദ്വാരങ്ങള്‍ കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത , പിടിയില്‍ സ്വര്‍ണ ചായം പൂശിയ ചന്ദന വിശറി . അസ്തമയ സൂര്യന്റെ അവസാന രശ്മികളുടെ പ്രകാശത്തില്‍ ആദ്യം കാല്‍ തുമ്പില്‍ തട്ടി അത് കണ്ണില്‍ പെടുകയായിരുന്നു . പെരുവിരല്‍തുമ്പത്ത് ഒരു തിരയുടെ തള്ളലില്‍ വന്നു മുട്ടുമ്പോള്‍ ഒരു പൌരാണിക സ്പര്‍ശം ഇട്ടപോലെ അവള്‍ വിറച്ചു. ശബ്ദായമാനമായ സന്ധ്യ നിശ്ശബ്ദമായി . ഐസ് ക്രീം വണ്ടിയുടെ മണിയടിയും , കുട്ടികളുടെ ബഹളവും , ബലൂണ്‍ പീപ്പികളും , നിലക്കടല ക്കാരന്‍ വറചട്ടിയില്‍ തട്ടുന്ന ശബ്ദവും എല്ലാം.... ഒരു മാത്ര കടല്‍ തീരത്ത് അവളും ആ വിശറിയും മാത്രമായിരുന്നു . അതിന്റെ ഒരിതള്‍ അവളുടെ നനഞ്ഞ പട്ടു സാരിയുടെ അറ്റത്തു പിടിപ്പിച്ച ഫാളില്‍ കുരുങ്ങി ക്കിടന്നു . കുനിഞ്ഞ്, അവള്‍ അത് വിടുവിച്ചു കയ്യില്‍ എടുത്തു. കടലുപ്പിന്റെ മണത്തെ ജയിച്ചു ഒരു ചന്ദനഗന്ധം അവളിലേക്ക്‌ പാറി എത്തി. ചന്ദന വിശറി .


വി. മീനാക്ഷി { '' ചന്ദന വിശറി '' എന്ന കഥയില്‍ നിന്ന് }

4 comments:

  1. കൊള്ളാം ...ആ കാറ്റ് ഇങ്ങു ഇവിടെവരെ എത്തി...ചന്ദന വിശറി !
    ആശംസകള്‍ മീനാക്ഷികും പിന്നെ വീണക്കും !

    ReplyDelete
  2. ആ കടല്‍ കരയില്‍ നിന്ന് അവള്‍ സ്വയം അവളിലേക്ക് ചുരുങ്ങുക യാണ് ചെയ്ത ആ ചുരുങ്ങലിന് ചന്ദന സുഗന്ധം ഉണ്ടാവുമോ? ഒരു വിരസതയല്ലേ ഉണ്ടാവുക

    ReplyDelete

Fire Flower