കൂണ്‍ സൂപ്പ് .
ഇന്നത്തെ രാത്രി, നോക്കൂ എത്ര ലളിതം , ഇരുട്ടിന്റെ
കട്ടി പുതപ്പു മാറ്റി അവര്‍ നഗര വിളക്കിന്റെ നിലാവിലെക്കിറങ്ങി
ആവി പറക്കുന്ന കൂണ്‍ സൂപ്പിനു ചാരെ പ്രണയം തിളച്ചുതൂവി,
പുതുതായി മുളച്ച കൂണ്‍ പോലെ മൃദുലമായിരുന്നു അവളുടെ ചുണ്ടുകള്‍
പൊടിച്ചു തൂവിയ വെള്ളക്കുരു മുളക് പോല്‍ എരിവു പടര്‍ത്തും
സ്പര്‍ശനങ്ങള്‍ അവര്‍ കൈമാറിയതും, പിന്നീടൊരു നവ്യമാം രുചിയില്‍
പ്രാണന്റെ രസന മുകുളങ്ങള്‍ തരിച്ചുണ
ര്‍ന്നതും, ഓര്‍മിച്ചു കൊണ്ടേ
സൂപ്പ് നിറച്ച പാത്രങ്ങള്‍ കാലിയാവുന്നു.
കോര്‍ത്തുപിടിച്ച കരങ്ങള്‍ തണുപ്പ് പടര്‍ന്ന രാവിലേക്കിറങ്ങി .
അതെ, എല്ലാം അതീവ ലളിതം .
-------
വി. മീനാക്ഷി
നഗരമധ്യത്തിലെ കൃത്രിമ കൂണുകള്‍ക്കിടയില്‍ , പലപ്പോഴും സൂപ്പ് കുടിച്ചു പതഞ്ഞു പൊന്തുന്നു ഈ എരിവ് പടര്‍ത്തും ചേരുവ.
ReplyDeleteവളരെ മനോഹരം
ReplyDeleteവായിക്കുമ്പോള്‍ ആ ദൃശ്യം കാണാന്‍ സാധിക്കുന്നു
അതെ എല്ലാം വളരെ ലളിതം.....
ReplyDelete