Sunday, September 30, 2012

പോക്കര്‍

          പോക്കര്‍
        -----

ജനലപ്പടിയില്‍ കൈ താങ്ങിയിരിക്കുന്ന കൊച്ചു സുന്ദരീ ,
നിനക്ക് ഞാന്‍ ഒരു ' പോക്ക് ' തരുന്നു .
ഇത് വെറുമൊരു '' ഏയ്‌ , അവിടെയെന്ത്'' എന്ന് നീ കരുതുമ്പോള്‍ 
ഉള്ളിലൊളിപ്പിച്ച വിഷച്ചിരിയോടെ ഞാന്‍ 
നിന്റെ മുല ഞെട്ടുകളും നാഭീതടവും ഉള്ളില്‍ നിരുപിച്ചു 
പേര്‍ത്തും പേര്‍ത്തും രസിക്കും ,
കാരണം ,
ഞാന്‍ ''പോക്ക്'' തന്നത് അവിടെയാണല്ലോ !
നിഷ്കളങ്കമായൊരു മറു ''പോക്കാല്‍ '' നീ 
മറുപടി അയക്കുമ്പോള്‍ , വീണ്ടും ഞാന്‍ തിരയുന്നു 
നിന്‍ നിമ്നോന്നതങ്ങളെ 
ഇത് മുഖ പുസ്തകതിലെന്റെ യൊരു ചെറു തമാശ .
മടുക്കുമ്പോള്‍ പോകാന്‍ വേരെയെത്രയിടങ്ങള്‍ .
ഈ വിചിത്ര വനത്തില്‍ കാട്ടാളനായി തിമിര്‍ക്കാന്‍ എന്തു സുഖം !
-------

7 comments:

  1. പ്രിയപ്പെട്ട മാം,

    കവിത നന്നായിട്ടുണ്ട്. ' പോക്ക് ' എന്നാല്‍ നോട്ടം എന്നാണോ?
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. "ഈ" കാലത്തിന്റെയല്ല ഏത് കാലത്തിന്റെയും മുഖമൂടിയഴിയുന്നുണ്ട് ഈ വരികളില്‍ ..ആശംസകള്‍

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം മുഹമ്മദ്‌ ഈ വരികള്‍ക്ക്

      Delete
  3. ക്ഷീരമുള്ളോരകിടിന്‍ .....

    ReplyDelete
  4. ഒന്നും പറയാനില്ല.... നല്ല കോണ്‍സെപ്റ്റ്....

    ReplyDelete
  5. വീണ , "പോക്കിന്" ഇങ്ങിനൊരു ദുര്‍മുഖമുണ്ടെന്നു ഇപ്പോഴാ തോന്നുന്നത്.. സത്യമായിരിക്കാം അല്ലെ.. ആവോ ? ആശംസകള്‍.

    ReplyDelete

Fire Flower