Sunday, August 5, 2012

സ്വപ്നാടകയുടെ പാട്ട്


പാട്ടു തുടങ്ങുകയാണ് .
സ്വപ്നാടനവും .
വരികള്‍ പിന്നിട്ടു
പടവുകള്‍ താണ്ടി
മലകള്‍ കയറി
താഴ്‌വാരം ചുറ്റി
ചുരങ്ങളിറങ്ങി
പാട്ടു പോകുന്നു .
താളത്തിന് പിറകില്‍
താളമായി പെയ്യുന്ന ഹൃദയ താളം.
ഈ ഗാനം നിര്‍ത്താനാവില്ല ,
ഈ സ്വപ്നാടനവും .
കവിളില്‍ ചോര കിനിയുന്നു .
ശിരസ്സിനുള്ളില്‍ നിന്നും ഒരു
നീല നദി ഇരുമിഴികളില്‍
ഈണമായി പെയ്യുന്നു .
വിരല്‍തുമ്പുകള്‍ പൊള്ളിക്കുന്ന
അഗ്നിതന്ത്രികള്‍ മീട്ടാതെ വയ്യ
തളരുന്ന നാവില്‍ മൃദുസ്വരങ്ങള്‍
നിലക്കുവതെയില്ല
സ്വപ്നാടനത്തില്‍ ഒന്നും നിലക്കുവതില്ല .
ഉണര്‍ച്ചയില്‍ നിന്നും നിദ്രയിലേക്ക്
നിദ്രയില്‍ നിന്നും ഉണര്ച്ചയിലേക്ക്
നിര്‍ത്താതെയോഴുകുമീ സംഗീത സ്വപ്നാടനം .
------
വി . മീനാക്ഷി .

3 comments:

  1. സംഗീതസ്വപ്നാടനം തുടരൂ വീണാദേവ...

    ReplyDelete
  2. " വിരല്‍തുമ്പുകള്‍ പൊള്ളിക്കുന്ന
    അഗ്നിതന്ത്രികള്‍ മീട്ടാതെ വയ്യ "

    നന്നായി ട്ടോ

    ReplyDelete
  3. സ്വപ്നാടകയുടെ പാട്ടും സംഗീതവും ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete

Fire Flower