Friday, August 3, 2012

പ്രാര്‍ഥന



ദീപം ,
ജ്വലിക്കുമൊരു കണ്ണുനീര്‍ തുള്ളി പോല്‍ .
ഇമയനങ്ങാതെ ജാലക പ്പഴുതിലൂടെ
ഉറ്റു നോക്കുന്നോരീറന്‍ കാറ്റ് .
എകാന്തമായൊരു പ്രാര്‍ഥന ,
വരികളില്ലാതെയേങ്ങലടിക്കുന്നു.
വിങ്ങും മുറിപ്പാടിലൊരു ചുംബനം
നീട്ടി യാരോടെന്നില്ലാതെ പരിദേവനങ്ങള്‍ .
പ്രാര്‍ഥനയൊരു മെഴുതിരി പോല്‍
ഉരുകിത്തിളക്കുന്നു.
കൈപ്പടത്തിന്‍ മുഖമറക്കപ്പുറം
കാരുണ്യ മിഴികള്‍ തേടുന്നു .
നിശബ്ദത തന്‍ വിങ്ങലുകള്‍
ശബ്ദ ഭരിതമാക്കും രാവില്‍
പ്രാര്‍ഥനയൊരു നിലാവായി
തിരശ്ശീലയുയര്‍ത്തുന്നു.
അനന്തമാം രംഗപടത്തിനു മുന്‍പില്‍
നിതാന്തമായൊരു ദീപനാളം .
നമ്രമാമാത്മാവിന്‍ മന്ത്രമണികള്‍
ഉരസി ചിതറുമൊരു ദീനയാചന.
ഒന്നെയൊന്നു മാത്രം ...
കാത്തുകൊള്‍ക ,
കാത്തുകൊള്‍കയങ്ങകലെ വീശും
ദിവ്യമാമൊരു ശ്വാസക്കാറ്റിനെ.
----
വി. മീനാക്ഷി

4 comments:

  1. മീനാക്ഷി..
    കവിത നന്നായി എഴുതി..
    അകലെ വീശിത്തകര്‍ക്കുന്ന
    ദിവ്യമായ പ്രാണഹേതുവാം
    കാറ്റിനെപ്പേറി...
    അനന്തതയിലെലിയാന്‍...
    കാറ്റിന്‍ തരംഗമായി..
    ഓളമായി...


    ആശംസകള്‍..

    ReplyDelete
  2. വീണാദേവി,
    നല്ല പ്രാര്‍ത്ഥന.

    വിരുദ്ധോക്തികള്‍ പക്ഷെ ഉണ്ടല്ലോ....
    ശ്രദ്ധിച്ചുനോക്കൂ.

    ReplyDelete
    Replies
    1. please tell me ajith what it is? then only i can explain about it...

      Delete
  3. നിശബ്ദത തന്‍ വിങ്ങലുകള്‍
    ശബ്ദ ഭരിതമാക്കും..
    അതെങ്ങനെ സാധിക്കും?

    ആത്മാവ് എങ്ങനെ നമ്രമാകും?
    ചുംബനം എങ്ങനെ നീട്ടും?
    അല്ലെങ്കില്‍ പരിദേവനം എങ്ങനെ നീട്ടും?
    മെഴുകുതിരി ഉരുകി“തിളയ്ക്കു”ന്നതെപ്പോള്‍?

    ReplyDelete

Fire Flower