Wednesday, August 1, 2012

കാവേരി



അമ്മേ ,
നിങ്ങള്‍ എന്തിനു എനിക്ക് നദിയുടെ പേരിട്ടു ?
തിളച്ചുരുകുന്ന സൂര്യന് താഴെ ഇങ്ങനെ കാത്തിരിക്കുവാനോ?
.....
ഒരു നാള്‍ സുവര്‍ണ്ണ അവളുടെ രണ്ടാമത്തെ മകളെ എടുത്ത്
ചാരുപടിയില്‍ വന്നിരുന്നു . കാഴ്ച പ്പാടകലത്ത് പുലരി മഞ്ഞു
പൊന്തിതുടങ്ങിയ പുഴ ഒഴുകുന്നുണ്ടായിരുന്നു .
മലമുകളിലെ കുളിര് പേറി വന്ന തെളിനീരില്‍
മകളെ കുളിപ്പിച്ചു തോര്‍ത്തി 

അവള്‍ ഉദയസൂര്യന് നേരെ കാട്ടി ,
എന്നിട്ട് പറഞ്ഞു ..
ഇത് എന്‍റെ മകള്‍ , കാവേരി ...
ഞാന്‍ വീണ്ടും ചോദിക്കുന്നു ,
അമ്മേ ,
നിങ്ങള്‍ എന്തിനു എനിക്ക് നദിയുടെ പേരിട്ടു ?
ഞാന്‍ നദിയെപ്പോലെ തുള്ളിചാടുന്നവള്‍ എന്ന് പറഞ്ഞതെന്തിന്?
എന്‍റെ മുടി കുഞ്ഞോളങ്ങളെ പ്പോല്‍ നീട്ടി വളര്‍ത്തി യതെന്തിന്?
പുഴവെള്ളം പോലെ കുളിര്‍ത്ത മേനി എന്ന് പറഞ്ഞതെന്തിന് ?
ഞാന്‍, കാവേരി...
ഒരു പുഴ പോലെ ആകേണ്ടവള്‍.
ഉരുകുന്ന ചൂടില്‍ ഒരു തുള്ളി വെള്ളത്തിന്‍റെ ആദ്യ സ്പര്‍ശം ഉണങ്ങിയ പിത്തള
ക്കുടത്തില്‍ ഏറ്റുവാങ്ങാനിതാ കാത്തിരിക്കുന്നു .
എന്‍റെ അലകളിലകുന്ന മുടി ചാരം പുരണ്ടു വാരസോപ്പിന്‍റെ വെള്ളം തെറിച്ചു
കമ്പിനാരുകള്‍ ആയിരിക്കുന്നു .
വരണ്ടുണങ്ങിയ നദിയുടെ മാറത്ത് ഇല കൊഴിച്ചു നില്‍ക്കുന്ന മരം പോലെ എന്‍റെ ശിരസ്സ്‌ .
അമ്മേ ,
ഞാന്‍ ശരിക്കും കാവേരിയാണോ?
വെള്ളത്തിന്‌ വേണ്ടി നടന്നെ ന്‍റെ പാദങ്ങള്‍ തളര്‍ന്നു .
ഞാന്‍ ഉറങ്ങിയിട്ട് നാള്‍ ഏറെയായി .
എന്‍റെ സ്വപ്നങ്ങളില്‍ ഒഴുകിയിരുന്ന പുഴയും എനിക്ക് നഷ്ടമായി .
ഉഷ്ണപ്പാതിരയില്‍ എപ്പോഴോ ഇത്തിരിനീരുമായി വരും ട്രാക്ടറി ന്‍റെ ഉരസുന്ന
ചക്ര സംഗീതം ഞാന്‍ കാതോര്‍ക്കുന്നു ..
ഞാന്‍ എങ്ങനെ കാവേരിയായി?
എന്‍റെ മുന്നില്‍ മണല്‍ പ്പുഴയല്ലാതെ മറ്റൊന്നുമില്ല
എന്‍റെ മെലിഞ്ഞുണങ്ങിയ ശരീരം ചുറ്റിയ പുടവ
കെട്ടിയവനെ പ്പോലെ പട്ടചാരായം മണക്കുന്നു
..............
കൈകുമ്പിളില്‍ എണ്ണയെടുതമ്മ വിളിക്കുന്നു
കാവേരി . കുഞ്ഞേ വരൂ നിന്നെ എണ്ണ തേപ്പിക്കട്ടെ...
അമ്മെ , എന്തിനെന്നെ കാവേരി എന്ന് വിളിച്ചു ?
അമ്മെ . മറ്റൊന്നും വേണ്ടെനിക്ക് ..
വരണ്ട തൊണ്ട നനക്കാന്‍ ഇറ്റു ദാഹജലം .
അഴുക്കു തേച്ചു കളഞ്ഞു കുളിച്ചുടുക്കാന്‍
അലക്കിയ ഒരു പുടവ .
കഴുകി മിനുക്കിയ മുടിയില്‍ ചൂടാന്‍ ഒരൊറ്റ മല്ലിപ്പൂ .
അമ്മെ ,
എന്‍റെയീ പേര് തിരിച്ചെടുക്കൂ പകരം
എന്നെ ഒരു നീര്‍ത്തട മാക്കൂ
വെയിലില്‍ വരണ്ടുണങ്ങാത്ത,
മഴയില്‍ നിറഞ്ഞു കവിയാത്ത
നിലാവ് പോല്‍ കുളിര്‍ത്ത
തണല്‍ മരങ്ങള്‍ അതിരിട്ട നീര്‍ത്തടം
...
ഒരു നീര്‍ത്തടത്തിനു പേരെന്തിനാണമ്മേ?


----

5 comments:

  1. പേര് മാറ്റുന്നത് വല്യ പ്രശ്നമാ...
    ഗംഗ ഗ്രേസ് ആയപ്പോ കണ്ടതല്ലേ?

    ReplyDelete
  2. "എന്നെ ഒരു നീര്‍ത്തടമാക്കൂ"
    കേരളത്തിലാവരുത്ത്‌, എന്നന്നേയ്ക്കുമായി മണ്ണിട്ടു മൂടിക്കളയും.

    ReplyDelete
  3. manohra chindakal..
    അമ്മേ ,
    നിങ്ങള്‍ എന്തിനു എനിക്ക് നദിയുടെ പേരിട്ടു ?
    തിളച്ചുരുകുന്ന സൂര്യന് താഴെ ഇങ്ങനെ കാത്തിരിക്കുവാനോ?
    .....

    ReplyDelete
  4. എന്‍റെ മെലിഞ്ഞുണങ്ങിയ ശരീരം ചുറ്റിയ പുടവ
    കെട്ടിയവനെ പ്പോലെ പട്ടചാരായം മണക്കുന്നു
    keep writing

    ReplyDelete
  5. കവിത നന്നായി.

    ReplyDelete

Fire Flower