Friday, July 27, 2012

ബദാം കുരുക്കള്‍



നോക്കൂ ബദാം കുരുക്കള്‍ !!
ചെരിവുകള്‍ മാത്രമുള്ള ഒരു പുല്‍ മേട്ടിലൂടെ നടക്കുകയായിരുന്നു അവര്‍ .
ഇരുവശങ്ങളിലും അപ്പോള്‍ മാത്രം വിരിഞ്ഞ ചമ്പക പ്പൂക്കള്‍
അവര്‍ക്ക് വേണ്ടി സുഗന്ധത്തിന്റെ നടപ്പാത ഒരുക്കി .
എവിടെ നിന്നാണിത്രയും ബദാം വിത്തുകള്‍ ?
അവളുടെ മിഴികള്‍ ഇരു ബദാം കുരുക്കള്‍ പോലെ മനോഹരം എന്ന്
അവന്‍ അത്ഭുതത്തോടെ കണ്ടുപിടിച്ചു .
അതാ ! അവര്‍ക്ക് മുകളില്‍ ആകാശം നിറഞ്ഞു നിഴല്‍ വിരിച്ചത്
ഒരു കരിം പച്ച നിറമുള്ള ബദാം മരമായിരുന്നു .
കാറ്റില്‍ വയലിന്‍ സംഗീതം കേള്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍ .
എത്ര നോക്കിയിട്ടും ആ മരത്തിന്റെ കൂറ്റന്‍ തടിയോ ശാഖക ളോ
കാണാനായില്ല....
എന്നിട്ടും ആകാശത്തെ പച്ചക്കുടയും നിറയെ വിളഞ്ഞു കാണുന്ന
ബദാം കുരുക്കളും അവരെ നോക്കി തലയാട്ടി .
എനിക്ക് ബദാം കഴിക്കണം , അവള്‍ പറഞ്ഞു
ആഗ്രഹവും പ്രണയവും നിറഞ്ഞ അവളുടെ മിഴികള്‍ കാണ്കെ
അവനു ചിറകു മുളച്ചിരുന്നു .
സുവര്‍ണ്ണ ചിറകുള്ള തീപക്ഷിയെ പ്പോല്‍ പറന്നുയര്‍ന്നു അവന്‍
കൊക്കില്‍ ഒരു കുല ബദാം വിത്തുകളുമായി താഴ്ന്നിറങ്ങി .
അവളപ്പോള്‍ i രാവില്‍ കണ്ട ഒരു സ്വപ്നത്തില്‍ നിന്നും
വെ ണ്‍ നിലാവും പട്ടു നൂലും ചേര്‍ത്ത് ഒരു പൂക്കൂട നെയ്തിരുന്നു .
കാല്‍ക്കീഴിലെ പുല്‍ക്കൊടികള്‍ മഞ്ഞുത്തുള്ളികള്‍ ഏറ്റു
കുളിര്‍ന്നു വിറച്ചു .
അപ്പോഴും അവര്‍ നടക്കുകയായിരുന്നു ..
അവന്റെ ചുവന്നു മനോഹരമായ വിരലുകള്‍
ബദാം കുരുക്കള്‍ ഒന്നൊന്നായി അടര്‍ത്തി ..
ഒന്ന് നില്‍ക്കൂ , ഇത് കഴിക്കണ്ടേ ?
അവന്‍ ചോദിക്കുന്നു
എനിക്കിഷ്ടമില്ല .!
ബദാം കുരുക്കള്‍ക്ക് മധുരമില്ല
അവള്‍ നടന്നുകൊണ്ട് തന്നെ പ്രഖ്യാപിച്ചു
എനിക്ക് മധുരമാണ് പ്രിയം . മധുരം
അവള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു ,
അപ്പോള്‍ ആ സ്വരത്തില്‍ പരിഭവത്തിന്റെ ഇലകള്‍ കൊഴിഞ്ഞു .
ഈ താഴ്‌വാരം പിന്നിടുമ്പോള്‍ .... ഹോ എനിക്കോര്‍ക്കാന്‍ ഒന്നുമില്ല
അവള്‍ വീണ്ടും തേങ്ങലോടെ പറഞ്ഞു
പെട്ടെന്ന് അവരുടെ മുന്‍പില്‍ ബദാം മരത്തിന്റെ തായ്‌ ത്തടി കാണുമാറായി.
തുടര്‍ന്ന് അതിന്റെ ശാഖകള്‍ , കരിമ്പച്ച ഇലകള്‍ , വിത്തുകള്‍ , എല്ലാം .
ഹായ് !! അവള്‍ മുത്ത്‌ കിലുങ്ങും പോലെ ചിരിച്ചു
ബദാം മരത്തണലില്‍ അവന്‍ അവളെ ചുംബിച്ചു .
അതീവ മധുരം എന്നവള്‍ പറഞ്ഞു , എന്നിട്ട്
ഒരു കുഞ്ഞു പക്ഷിയെ പ്പോലെ അവനോടു ചേര്‍ന്ന് നിന്നു.
ഒരു അമ്മക്കിളിയെ പ്പോലെ കടിച്ചു പാകപ്പെടുത്തിയ ബദാം കുരുക്കള്‍
അവന്‍ അവള്‍ക്കു ഓരോ ചുംബനത്തിലും പകര്‍ന്നു കൊടുത്തു .
ബദാം കുരുക്കള്‍ക്ക് ശരിക്കും മധുരമാണ് !
അവള്‍ പറയുന്നു ..
അവര്‍ക്ക് ചുറ്റും ബദാം മരം വിത്തുകള്‍ പൊഴിച്ച് കൊണ്ടേയിരുന്നു .

----
വി . മീനാക്ഷി

3 comments:

  1. ശരിയാ....
    കിട്ടേണ്ടത് കിട്ടുമ്പോള്‍ ഏത് കുരുവും മധുരിക്കും.
    അതല്ലേ പറയാനുദ്ദേശിച്ചത്..

    യുറീക്കാ

    ReplyDelete
  2. മധുരമുള്ള വരികൾ.
    കൂടുതൽ എഴുതാൻ ഭാവുകങ്ങൾ!

    ReplyDelete
  3. അപ്പൊ എവിടെയാ പറഞ്ഞ്‌ നിര്‍ത്തിയത്‌ !!?

    ReplyDelete

Fire Flower